Advertisement

ഒരു മാമന്‍ ആകുന്നതിനു മുന്‍പേ ചെയ്യേണ്ട 10 കാര്‍ കാര്യങ്ങള്‍!

പ്രായം കൂടിക്കൊണ്ടേ ഇരിക്കും. ഇന്നത്തെ അടി പൊളി ചെക്കന്‍ നാളത്തെ കുടവയര്‍ ചാടിയ മാമന്‍. ആരോഗ്യം, സാമ്പത്തികം, അഡ്മിഷന്‍, ആശൂത്രി പ്രശ്നങ്ങളോട് പ്രശ്നങ്ങള്‍. അതിനൊക്കെ മുന്‍പേ, വിവാഹത്തിനും മുന്‍പേ, ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ. ഇതൊക്കെ കല്യാണം കഴിഞ്ഞു നടക്കാന്‍… നടന്നേക്കും, പക്ഷെ അതൊക്കെ ദൈവത്തിന്റെയും ഭാര്യയുടെയും കരങ്ങളില്‍ ആണ്. ഇതാ ഒരു ബോറന്‍ മാമന്‍ ആകുന്നതിനു മുന്‍പേ ചെയ്യാന്‍ ചില പരിപാടികള്‍. ഇപ്പോള്‍ ചെയ്‌താല്‍ പിന്നെ ദുഖിക്കേണ്ടി വരില്ല.

ഇന്ത്യ ചുറ്റല്‍

Drive Cross Country

ഇത് കല്യാണം കഴിഞ്ഞാലും നടന്നേക്കും. പക്ഷെ ആ റിസ്ക്‌ എടുക്കണോ? കാറില്‍ രാജ്യം ചുറ്റുക ഒരു ടോപ്‌ ക്ലാസ്സ്‌ അനുഭവം തന്നെയാണ്. ഇത് വരെ ചെയ്തിട്ടിലെങ്കില്‍, ഒരുക്കം തുടങ്ങിക്കോളൂ. ഭാര്യയെയും കുട്ടികളെയും കൂട്ടി ഇന്ത്യ വേണമെങ്കില്‍ പിന്നെ കറങ്ങാം കാറില്‍. ഒറ്റയ്ക്കോ സുഹൃത്തുക്കളുടെയോ കൂടെ കറങ്ങുന്നതില്‍ ആളു കുലുത്തു പ്രശ്നങ്ങള്‍ വളരെ കുറവ്. ഉദാഹരണം: കാറില്‍ രാത്രി ഉറങ്ങുക, ഒരു പെഗ് അടിച്ചിട്ട്.

ഒരു സ്പോയിലര്‍ കാറില്‍ പിടിപ്പിക്കുക

Car with massive wing spoiler

ഇത് മാമന്‍ ആയിക്കഴിഞ്ഞാലും ചെയ്യാം. പക്ഷെ നാട്ടുകാര്‍ ചിരിക്കും. പയ്യന്മാര്‍ വലിയ സ്പോയിലര്‍ പിടിപ്പിച്ചാല്‍ പയ്യനല്ലേ എന്ന് വിചാരിക്കും. മാമന്‍ പിടിപ്പിച്ചാലോ? അത്ര ശോഭിക്കില്ല അത്.

ഒരു ട്രാക്ക് ഡേയില്‍ പങ്കെടുക്കുക

Porsche on the track

പബ്ലിക് റോഡില്‍ സ്പീഡില്‍ വണ്ടി ഓടിക്കുന്നത് രസം തന്നെ, എന്നാല്‍ അപകടവും ആണ്. കിടിലം ഡ്രൈവര്‍ ആണ് ഞാന്‍ എന്നൊരു ആത്മവിശ്വാസം ഉണ്ടോ? എന്നാല്‍ ഒരു ദിവസം ഒരു കാര്‍ റേസിംഗ് ട്രാക്കില്‍ കാറും എടുത്തു ഇറങ്ങുക. എല്ലാം മനസിലാകും!

ഭൂലോകത്തിന്‍റെ മേല്‍ക്കൂരയില്‍ കാര്‍ ഓടിക്കുക

Mahindra Scorpio at Marsimek La

അത്യുന്നത പര്‍വതങ്ങള്‍ക്കു ഇന്ത്യയില്‍ ഒരു കുറവും ഇല്ല. കാര്‍ എടുത്തു മഞ്ഞു വീണ ചുരങ്ങളിലൂടെ മേലോട്ടു കയറുക. ഖാര്‍ദുനഗ്ല പാസ് വരെ പോയി തിരിച്ചു വരിക. കുറെ നാള്‍ സംസാരിക്കാന്‍ ഉള്ള വിഷയവും ആകും. പിന്നെ കുട്ടികളും കൊച്ചു കുട്ടികളും ഒരു പടല ആകുമ്പോള്‍, അവരുടെ മുന്‍പില്‍ ഹീറോ ആകാന്‍ ഒരു നല്ല കഥയും ആകും.

അത്യാവശ്യ കാര്‍ പണികള്‍ പഠിക്കുക

Woman tyre change

ഇതിനു പല ഗുണങ്ങളും. സ്വന്തം വണ്ടിയുടെ ടയര്‍ മാറ്റുക, ഓയില്‍ ചെക്ക് ചെയ്യുക, വൈപര്‍ മാറ്റുക ഇതൊക്കെ സിമ്പിള്‍. ബാറ്ററി അടിച്ചു പോയ വണ്ടി വേറെ ബാറ്ററി വെച്ചു ജംപ് സ്റ്റാര്‍ട്ട്‌ ചെയ്യുന്നതും എളുപ്പം. ഇതൊക്കെ അറിഞ്ഞിരുന്നാല്‍ നാളെ ഏതെങ്കിലും ഹൈവേയില്‍ ആരെ ഒക്കെ ഇമ്പ്രെസ്സ് ചെയ്യാം!

ഒരു ഹെവി വെഹിക്കിള്‍ ലൈസെന്‍സ് എടുക്കുക

Volvo Driver

ഇതു പിന്നെ സംഭവിക്കാന്‍ പോകുന്നില്ല. ഇപ്പോളെ ഒരെണ്ണം എടുത്തു വെക്കുക. വൈ നോട്ട്? അല്‍പം ഷോ ഒക്കെ ഈ പ്രായത്തിലേ പറ്റൂ.

ഓഫ്‌ റോഡിംഗ്

Mahindra Off Road

കേരളത്തില്‍ ഇപ്പോള്‍ ഇതൊരു സ്ഥിരം സംഭവം ആണ്. ഗ്രേറ്റ് എസ്കേപ് തുടങ്ങിയ പല പരിപാടികളും ഉണ്ട്. റോഡു ഇല്ലാത്തയിടത് ഒരു ജീപ്പ് ഓടിക്കുന്നത് ഒരു പുതിയ എക്സ്പീരിയന്‍സ് തന്നെ. 5 മിനിറ്റ് കൊണ്ടു ചോര തിളച്ചു കയറി നില്‍ക്കും. ഒരു ഫുള്‍ ദിവസം കഴിഞ്ഞാല്‍ പിന്നെ ഗ്രൂപ്പ് ആയി ഒരു പാര്‍ട്ടി. പോകണം, പോയേ തീരൂ!

ഒരു സെല്‍ഫ് ഡ്രൈവ് ബെന്‍സ് അല്ലെങ്കില്‍ BMW ഓടിക്കുക

Zoomcar BMW 3-Series Sedan

ഇത് ഇപ്പോള്‍ മിക്ക മെട്രോയിലും ലഭ്യമാണ്. സത്യം പറഞ്ഞാല്‍ ഒരു ബെന്‍സ്, ഓഡി ഒക്കെ വാങ്ങിച്ചു വെക്കാനും, അതിന്‍റെ ചിലവുകള്‍ നോക്കാനും ഒക്കെ വലിയ പാടു തന്നെ. സെല്‍ഫ് ഡ്രൈവ് ഒരെണ്ണം വാടകയ്ക്ക് എടുത്താല്‍ അതിന്‍റെ ഒരു ടേസ്റ്റ് കിട്ടും.

ഒരു സ്ട്രെച് ലിമോയില്‍ എവിടെയെങ്കിലും പോകുക

Limousine Party

മിക്ക സ്ട്രെച് ലിമോകളും RTO ഉള്ളെ ആക്കി കഴിഞ്ഞു. പക്ഷെ ഇറക്കുമതി ചെയ്ത ഒറിജിനല്‍ ലിമോ ആണെങ്കില്‍ ഒരു പ്രശ്നവുമില്ല. സാധാരണ അകത്തു ടിവി, മൂസിക് സിസ്റ്റം, ബാര്‍ ഒക്കെ കാണും.

ഒരു ക്ലാസ്സിക്‌ കാര്‍ വാങ്ങുക

A Hindustan Contessa can actually be modified to look like this.

പഴയ മാരുതി 800, കോണ്‍ടെസ്സ, പ്രീമിയര്‍ പദ്മിനി ഒക്കെ ചെറിയ വിലക്ക് ഒരെണ്ണം വാങ്ങി വെക്കുക. അതിനെ പതിയെ പതിയെ പണിഞ്ഞു ടോപ്‌ കണ്ടിഷന്‍ ആക്കി എടുക്കുക. അതിന്‍റെ രസം ഒന്നു വേറെ തന്നെ. ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍ അതൊരു അപൂര്‍വ കാഴ്ച തന്നെ ആയിരിക്കും. പിന്നെ വേണമെങ്കില്‍ നല്ല വിലക്ക് വില്‍ക്കുകയും ചെയ്യാം.